അന്ന് സെന്യത്തിനെ കല്ലെറിഞ്ഞ പെണ്‍കുട്ടി ഇന്ന് ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ | Oneindia Malayalam

2017-12-06 134


Kashmiri Stone-Thrower Girl Is Now Captain of Jammu Kashmir women football team.

ജമ്മു കശ്മീരില്‍ പ്രക്ഷോഭകരും പോലീസും ഏറ്റുമുട്ടിയപ്പോള്‍ പോലീസിനു നേരെ കല്ലെറിയുന്ന യുവതിയുടെ ചിത്രം വൈറലായിരുന്നു. റത്ത് ബാഗ് തൂക്കി നീല സല്‍വാര്‍ കമ്മീസ് ധരിച്ച് ദുപ്പട്ട കൊണ്ടു മുഖം മറച്ച് സൈനിക വാഹനത്തിനു നേരെ കല്ലെറിഞ്ഞ യുവതി വീണ്ടും വാര്‍ത്തകളില്‍. 21 കാരിയായ അഫ്‌സാന്‍ ആഷിഖെന്ന യുവതിയാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ജമ്മു കശ്മീര്‍ വനിതാ ഫുട്‌ബോള്‍ ടീമിലെ ഗോള്‍കീപ്പറാണ് അഫ്‌സാന്‍. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ 21 കാരി സഹതാരങ്ങള്‍ക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ചതിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ശ്രീനഗറില്‍ ബിഎ വിദ്യാര്‍ഥിനി കൂടിയാണ് ഇപ്പോള്‍ അഫ്‌സാന്‍. കഴിഞ്ഞ സംഭവങ്ങിലേക്കു തിരിഞ്ഞുനോക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിനെ കണ്ട ശേഷം അഫ്‌സാന്‍ പറഞ്ഞത്. എന്റെ ജീവിതം ആകെ മാറിക്കഴിഞ്ഞു. നേട്ടങ്ങള്‍ കൊയ്യാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമാവുകയാണ് തന്റെ ലക്ഷ്യമെന്നും 21 കാരി പറയുന്നു

Videos similaires